അനുഭവങ്ങൾ

ഓരോ കാലവും നേരവും മനുഷ്യന് വ്യത്യസ്ത അവസ്ഥകളാണ് സൃഷ്ടിക്കുന്നത് .അതിലുണ്ടാകുന്ന അനുഭവങ്ങൾ ചിലപ്പോൾ ഒക്കെ നമ്മളെ ചിന്തിപ്പിക്കുന്നതുമാകാം. എനിക്ക് തോന്നിയ ചിന്തകളാണിത്. ഒരിക്കലും ഒരു പ്രായമായ വ്യക്തിയെ കാണുമ്പോൾ ഞാൻ അവരുടെ ഒപ്പം അധികം ചിലവഴിച്ചിരുന്നില്ല.അതിന് ഞാൻ തയ്യാറായിരുന്നില്ലയെന്നുവേണം പറയാൻ. ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും സംസാരിക്കും. എത്ര പറഞ്ഞാലും ചെവി കേൾക്കില്ല..അങ്ങനെ മടുപ്പിക്കുന്ന ഒരു സ്വഭാവകാരയി മാത്രമേ ഞാൻ അവരെ കണ്ടിട്ടുള്ളു. എന്റെ അവരോടുള്ള കാഴ്ചപ്പാട് മാറിയത് പെട്ടന്ന് അല്ല പതിയെ പതിയെ ആണ്.


എനിക്ക് ഒപ്പം തമാശകൾ പറഞ്ഞും എന്റെ വാശികൾ ഒക്കെ ജയിപ്പിച്ചിരുന്ന..എന്റെ തെറ്റുകൾ സ്വന്തം മനസ്സിൽ വേദന ആയി ഒളിപ്പിച്ച എന്റെ മാത്രം കൂട്ടുകാരനിൽ അത് കണ്ടപ്പോപ്പോളാണ് ഞാനും മെല്ലെ ചിന്തിക്കാൻ തുടങ്ങിയത് . സ്വന്തം കാര്യങ്ങൾ മറ്റൊരു സഹായം തേടാതെ ചെയ്യുന്നയാൾ..എല്ലാ കാര്യങ്ങൾക്കും കൃത്യനിഷ്ഠ പാലിക്കുന്ന മനുഷ്യൻ. സ്വന്തം സൗന്ദര്യംകാത്തു സൂക്ഷിക്കുവാൻ ശ്രദ്ധിച്ചിരുന്നയാൾ. അതുപോലെ തേച്ചു മിനുക്കിയ വസ്ത്രം ധരിച്ച് മാത്രം പുറത്തിറങ്ങി നടന്നിരുന്ന വ്യക്‌തി. വെറും കുറച്ചുനാളുകൾ കൊണ്ട് ഞാൻ ഒന്ന് ശ്രദ്ധിച്ചപ്പോൾ മുഖത്ത് ചുളിവുകൾ, നേരെ എണീറ്റ്നിൽക്കാൻ പറ്റുന്നില്ല. കണ്ണിന്റെ കാഴ്ച കുറഞ്ഞതുപോലെ, ഓർമകളിൽ നിന്നുപലരും കൊഴിഞ്ഞ് പോയിരിക്കുന്നു.


എന്റെ കണ്ണുകൾ നിറഞ്ഞു അറിയാതെ… ഒറ്റക്ക് ഒരു കട്ടിലിൽ കിടന്നു എന്തൊക്കയോ ആലോചിക്കുന്നുണ്ട്. ചിലപ്പോൾ തന്നെ കണ്ണുകൾ നിറയന്നു. എങ്കിലും ആരോടും ഒന്നും പറയാതെ ഒന്ന് നെടുവീർപ്പെടുന്നു. താറാമേ ഒരിക്കൽ എങ്കിലും ഈ അവസ്ഥ ആലോചിച്ചു നോക്കിയിട്ടുണ്ടോ എന്ന് ഒരിക്കൽ എന്നോട് എന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു. അപ്പോൾ ഒന്നു മറുപടി പറയത്തൊണ്ടായിരിക്കണം എന്നെ നോക്കി ചിരിച്ചു. എന്തൊക്കയോ പറയാതെ പറയുന്നപോലെ. പിന്നീട് ഞാൻ ആ കണ്ണുകളിൽ മരണതെ ഭയക്കുന്നപോലെ കണ്ടു. സ്വന്തം തത്വങ്ങൾ മാത്രം പരിഗണിച്ചു തീരുമാനങ്ങൾ എടുക്കുമ്പോൾ നാം ചിന്തിക്കാതെ പോകുന്ന വഴികളിൽ നമ്മയും തേടി എന്തൊ വരുന്നതായുള്ള തോന്നലുകൾ എന്റെ ഉള്ളിൽ ഉണ്ടായി തുടങ്ങി .
ഞാൻ ഈ കാണുന്നത് ഒരു സ്വപ്നമായിരുന്നില്ല..എന്റെ സ്വന്തം കൂട്ടുകാരന്റെ ജീവിതം ആയിരുന്നു. എനിക്ക് ഒപ്പം ഒന്ന് സംസാരിച്ചു ഇരുന്നിരുന്നെങ്കിൽ എന്ന് ഞാൻ ഒന്ന് ആഗ്രഹിച്ചപ്പോൾ എന്റെ അരോഗ്യമോ എന്റെ മാനസിക അവസ്ഥയോ ആയിരുന്നില്ല. എന്നെയും മറന്നു തുടങ്ങിയിരിക്കുന്നു. അശോകമര ചുവട്ടിൽ എനിക്ക് കഥകൾ പറഞ്ഞു തന്നിരുന്നയാളിന് ഒപ്പം അശോകമരവും വാടിയിരുന്നു.. മുറ്റത്തെ വരണ്ടു നിക്കുന്ന ചെടികളും പറമ്പിലെ പുൽനാമ്പുകൾ വർദ്ധ്യക്കത്തെ തിരിച്ചറിഞ്ഞിരുന്നു. ഞാൻ മാത്രമാണ് താമസിച്ചു അതിനെ പറ്റി ആലോച്ചിരുന്നത്. നാളെ എനിക്ക് ഒപ്പവും ചെടികളും പൂക്കളും വസന്തവും കൊഴിഞ്ഞ്‌ തുടങ്ങാം. അവയെ ഞാനും കാത്തിരുന്നു തുടങ്ങി.